തൃശൂര്‍: ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. ലിംഗഭേദമന്യേ മോഹിനിയാട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാന...
തൃശൂര്‍: ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. ലിംഗഭേദമന്യേ മോഹിനിയാട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ബി. അനന്തകൃഷ്ണന് അറിയിച്ചു. വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് ഭരണസമിതി അംഗങ്ങളും പ്രതികരിച്ചു. ആര്.എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലാതിരുന്നതില് മാറ്റം വരണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം.
കലാരൂപങ്ങളിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ പലരും മുന്നോട്ട് വന്നിരുന്നു. കലാമണ്ഡലം സത്യഭാമയുടെ വര്‍ണ അധിഷേപം ഉള്‍പ്പെടെ ചര്‍ച്ചയായപ്പോഴാണ് ഭരണസമിതി യോഗം ചേരാന്‍ തീരുമാനിച്ചത്. പുതിയ ഭരണ സമിതി അംഗങ്ങളെ കൂടെ ഉള്‍പ്പെടുത്തി ചേര്‍ന്ന ആദ്യ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ലിംഗഭേദമന്യേ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ബി അനന്തകൃഷ്ണന് വ്യക്തമാക്കി.
Key words: Kerala Kalamandalam, Boys, Dance, Mohiniyattam
COMMENTS