ന്യൂഡല്‍ഹി : ഡല്‍ഹി മദ്യ നയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നല്കിയ ഹ...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും കെജ്രിവാള് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു.
മുഖ്യമന്ത്രി സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുക.
Key words: Arvind Kejriwal, AAP, Bail Plea, Court
COMMENTS