ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നതെന്നും. ഒരുപക്ഷെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്ത...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നതെന്നും. ഒരുപക്ഷെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് അവര്‍ കരുതിക്കാണുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ അവര്‍ക്കില്ലെന്നും പണവും പദവിയും മോഹിച്ചാണ് കോണ്‍ഗ്രസുകരുടെ ബിജെപിയിലേക്കുളള കൂടുമാറ്റമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കുന്നതെന്നും ഈ കൂടുമാറ്റം ആശങ്കാജനകമെന്നും രാഹുല്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു പോരാളി ആയതിനാല്‍ ബിജെപി ആവശ്യപ്പെടുന്നിടത്ത് മത്സരിക്കുമന്നും അദ്ദേഹം പറഞ്ഞു.
Key words: Rahul Gandhi, Congress
COMMENTS