തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള...
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്.
പൊഴിയൂരില്‍ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകള്‍ തകര്‍ന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂവാര്‍ അടിമലത്തുറ ഭാഗം വരെയാണ് കടല്‍ കേറ്റമുണ്ടായത്.
കോവളത്തും ശക്തമായ തിരയടിയുണ്ടായി. റോഡിലേക്കും കടകളിലേക്കും വെള്ളം കയറി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു.
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുമ്പയില്‍ 100 മീറ്ററോളം തിരമാല അടിച്ചു കയറുകയും ചെയ്തു. ചേര്‍ത്തല പള്ളിപ്പുറം മേഖലകളില്‍ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.
COMMENTS