ബോളിവുഡ് താരം ഗോവിന്ദ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ അംഗത്വമെടുത്തു. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ തന്നെയാണ...
ബോളിവുഡ് താരം ഗോവിന്ദ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ അംഗത്വമെടുത്തു. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ തന്നെയാണ് അദ്ദേഹത്തിനു സ്വീകരണം നല്‍കിയത്. മുംബൈയില്‍ ബാലാസാഹേബ് ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ശിവസേന പ്രവേശം.
ഷിന്‍ഡെയും, മുന്‍പ് ശിവസേന വക്താവ് കൃഷ്ണ ഹെഗ്ഡെയും ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടന് ഔദ്യോഗികമായി ശിവസേനയില്‍ അംഗത്വമെടുത്തത്. നേരത്തെ കോണ്‍ഗ്രസില്‍ അംഗമായിരുന്നു ഗോവിന്ദ. 2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ മത്സരിച്ചു ജയിക്കുകയും ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗോവിന്ദ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സേന ശക്തികേന്ദ്രങ്ങളിലൊന്നായ നോര്‍ത്ത്-വെസ്റ്റ് മുംബൈയില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണു നീക്കം.
COMMENTS