Delhi high court hears CM Arvind Kejriwal's plea
ന്യൂഡല്‍ഹി: മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട ഹര്‍ജി ചോദ്യം ചെയ്തുകൊണ്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ഇ.ഡി നടപടി നിയമവിരുദ്ധമാണെന്നും അടിയന്തരമായി മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി.
എന്നാല്‍ കെജരിവാളിന്റെ ജാമ്യത്തെ എതിര്‍ത്ത ഇ.ഡി മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേസ് വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നാണ് കെജരിവാളിന്റെ വാദം. ഈ മാസം 21 നാണ് ഇ.ഡി കെജരിവാളിനെ അറസ്റ്റ് ചെയ്തത്.
Keywords: High court, Excise policy case, Arvind Kejriwal, ED
COMMENTS