പത്തനംതിട്ട: തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. തിരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ്...
പത്തനംതിട്ട: തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. തിരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നുമാണ് താക്കീത്.
യു.ഡി.എഫിന്റെ പരാതിയില്‍ തോമസ് ഐസക്കിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമായിരുന്നു നടപടി. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയിരുന്നത്.
അതേസമയം തോമസ് ഐസക് ഇന്ന് കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ആണ് കെട്ടിവയ്ക്കാന്‍ തുക നല്‍കിയിരിക്കുന്നത്.
COMMENTS