തിരുവനന്തപുരം: ' എത്രയോ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോണ്‍ഗ്രസിന് കൊടുത്താല്‍, കോണ്‍ഗ്...
തിരുവനന്തപുരം: 'എത്രയോ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോണ്‍ഗ്രസിന് കൊടുത്താല്‍, കോണ്‍ഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാര്‍ട്ടി ഉണ്ടോ? കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ കോണ്‍ഗ്രസായി നില്‍ക്കുമോ? ബിജെപിയായി മാറില്ലേ?, ചോദ്യം മുഖ്യമന്ത്രിയുടേത്.
ജനാധിപത്യം സംരക്ഷിക്കുന്നതിന് പാര്‍ലമെന്റില്‍ എല്‍ഡിഎഫ് വേണം. വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണം എങ്കില്‍ വന്യജീവി നിയമങ്ങളില്‍ മാറ്റം വേണം. ഇന്ദിര ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കി. ഈ നിയമങ്ങള്‍ ഭേദഗതി ചെയ്യണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇന്നത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസും ബിജെപിയുമാണ്,' മുഖ്യമന്ത്രി വിമര്‍ശിച്ചു.
Key words: Pinaryi Vijayan, Congress
COMMENTS