CITU protest against minister K.B Ganesh Kumar
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരത്തിനെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു. സെക്രട്ടേറിയറ്റിനു മുന്നിലാണ് സി.ഐ.ടി.യു സമരം നടത്തിയത്.
മൂന്നുഘട്ടമായാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് സമരം നയിക്കുമെന്നും മൂന്നാംഘട്ടം മന്ത്രിയെ വഴിയില്‍ തടയുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഇടതുപക്ഷ മന്ത്രിയാണെന്ന് ഗണേഷ് കുമാറിന് ഓര്‍മ്മ വേണമെന്നും തൊഴിലാളികള്‍ വിചാരിച്ചാല്‍ മന്ത്രിയെ താഴെയിറക്കാനാകുമെന്നും ഓള് കേരള വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.കെ ദിവാകരന് പറഞ്ഞു.
ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21 ന് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ തന്നെയാണ് തൊഴിലാളികളെന്നും അവരെ വെല്ലുവിളിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോകുന്ന മന്ത്രിയെ നിയന്ത്രിച്ചേ മതിയാകൂയെന്നും അതിനുവേണ്ടിയാണ് സമരമെന്നും ദിവാകരന് വ്യക്തമാക്കി.
Keywords: K.B Ganesh Kumar, CITU, Protest
COMMENTS