Central minister Amit Shah about CAA
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമം ഒരിക്കലും പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയല്ല ഇപ്പോള്‍ നിയമം പാസാക്കിയതെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം ഒരിക്കലും അധികാരത്തില്‍ വരില്ലെന്നും അതിനാലാണ് അധികാരത്തിലെത്തിയാല്‍ സി.എ.എ പിന്‍വലിക്കുമെന്ന് പറയുന്നതെന്നും എന്തുതന്നെയായാലും നിയമം പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷമുള്പ്പടെയുള്ള മറ്റൊരു വിഭാഗവും നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പൗരത്വം നല്കുന്നതിനു മാത്രമാണ് നിയമത്തില്‍ വ്യവസ്ഥയുള്ളതെന്നും അമിത് ഷാ പറഞ്ഞു.
Keywords: Amit Shah, CAA, Election, BJP
COMMENTS