കൊച്ചി: മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ്. ഏപ്രില്‍ 2ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, തന്റെതിരഞ്...
കൊച്ചി: മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ്. ഏപ്രില്‍ 2ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, തന്റെതിരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക് പ്രതികരിച്ചു.
ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും കോടതിയിലിരിക്കുന്ന കേസാണ്. കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്ന് ചോദിച്ച അദ്ദേഹം ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കുമെന്നും ഇത് കേരളമാണെന്ന് ഇ.ഡി. ഓര്‍ക്കണമെന്നും വ്യക്തമാക്കി.
Keywords: Thomas Mssac, ED
COMMENTS