തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ താന്‍ ഇനി ഒപ്പിടേണ്ടതില്ല എന്ന നിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതി തീരുമാനം എടുത്ത ബില...
തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ താന്‍ ഇനി ഒപ്പിടേണ്ടതില്ല എന്ന നിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതി തീരുമാനം എടുത്ത ബില്ലുകള്‍ സര്‍ക്കാരിന് കൈമാറി. സര്‍ക്കാരിന് വിഞാപനം ഇറക്കാം എന്നും രാജ്ഭവന് സര്‍ക്കാരിനെ അറിയിച്ചു. രാഷ്ട്രപതി തടഞ്ഞ 3 സര്‍വകലാശാല ബില്ലുകളും ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
ഇത് മടക്കി നല്‍കുന്നതിലൂടെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ തുടര്നടപടിക്കൊരുങ്ങുന്നു എന്ന സൂചന പുറത്തുവരുന്നുണ്ട്.
ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുക,വി.സി സെര്‍ച് കമ്മിറ്റിയുടെ ഘടന മാറ്റുക തുടങ്ങിയ മൂന്നു ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞു വെച്ചിരിക്കുകയാണ്. ഏഴു ബില്ലുകളായിരുന്നു ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത്.
Key words: Bills, President, Governor, Government
COMMENTS