ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ ഇഡി സംഘം ച...
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ ഇഡി സംഘം ചോദ്യം ചെയ്യലിന് ശേഷം 9 മണിയോടെയാണ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യനയക്കേസില്‍ കെജ്രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മിച്ചതിന് പിന്നാലെയാണ് ഇഡി നടപടി. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും അതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റിയിരുന്നു. മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്രിവാള് ഹാജരായിരുന്നില്ല.
അതേസമയം, കെജ്രിവാളിന്റെ വീടിന്റെ പുറത്ത് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തടിച്ച് കൂടിയിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് കേജ്രിവാളിന്റെ വസതിക്കു മുന്നില്‍ വന്‍ പ്രതിഷേധം തുടരുകയാണ്.
Key words: Arvind Kejriwal, Arrest, ED, AAP
COMMENTS