തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്കെത്തിയ പദ്മജയെ പരിഹസിച്ച് സി പി എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്. ആന്റണിയുടെ മകന്...
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്കെത്തിയ പദ്മജയെ പരിഹസിച്ച് സി പി എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്.
ആന്റണിയുടെ മകന് പോയാല്‍ എന്തുകൊണ്ട് കരുണാകരന്റെ മകള്‍ക്ക് പോയിക്കൂട എന്നാണ് എകെ ബാലന്റെ ചോദ്യം. മാത്രമല്ല, കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതമാണെന്നും ബാലന് പരിഹസിച്ചു.
കേരളത്തിലെ രണ്ട് എം.പിമാര്‍ ലോക്സഭയില്‍ എത്തിയാല്‍ ബി.ജെ.പിയില്‍ പോകുമെന്ന് ഉറപ്പാണ്. രണ്ടു പാര്‍ലമെന്റ് മണ്ഡലത്തില്‍ വളരെ വ്യക്തമായ അടിയൊഴുക്കുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിയെ വഞ്ചിക്കാന്‍ മനസ്സുതോന്നത് തനി ക്രിമിനല്‍ മൈന്‍ഡ് ആയതുകൊണ്ടാണെന്നും ബാലന് ആരോപിച്ചു.
COMMENTS