ആലപ്പുഴ: രാജസ്ഥാനില്‍ നിന്നുള്ള മുന്‍ ഖനന വകുപ്പ് കേന്ദ്രമന്ത്രി സിസ് റാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുക്കാന്‍ മു...
ആലപ്പുഴ: രാജസ്ഥാനില്‍ നിന്നുള്ള മുന്‍ ഖനന വകുപ്പ് കേന്ദ്രമന്ത്രി സിസ് റാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുക്കാന്‍ മുന്നില്‍ നിന്ന കെ സി വേണുഗോപാലിനെ ഇ ഡി അറസ്റ്റ് ചെയ്യാന്‍ അധികം വൈകില്ലെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷയും ആലപ്പുഴ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. ഇന്ത്യയെ കാര്‍ന്ന് തിന്നുന്ന അഴിമതിക്കാരെ അകത്താക്കാനാണ് മോദിക്ക് 300 ല്‍ പരം സീറ്റിന്റെ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയതെന്നും ശോഭാ സുരേന്ദ്രന്‍.
കെജ്രിവാളിന്റെ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം അവരുടെ ദയനീയ അവസ്ഥയുടെ ഉദാഹരണമാണെന്നും ഇത്തവണ ഔദ്യോഗിക പ്രതിപക്ഷമാകാനെങ്കിലും കഴിയുമോയെന്ന നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസെന്നും ശോഭ പരിഹസിച്ചു.
കരിമണല്‍ കര്‍ത്തക്ക് കുടപിടിക്കുന്ന അഴിമതിക്കാരെ അഴിക്കുള്ളിലാക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Key words: Sobha Surendran, KC Venugopal
COMMENTS