സിനിമാ താരങ്ങളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും മാര്‍ച്ച് 26 ചൊവ്വാഴ്ച വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗ്പൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്...
സിനിമാ താരങ്ങളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും മാര്‍ച്ച് 26 ചൊവ്വാഴ്ച വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗ്പൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍. ദമ്പതികള്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന അദിതിയും സിദ്ധാര്‍ത്ഥും അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹിതരായത്.
വിവാഹം നടത്താനായി തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരെയും വിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വിവാഹത്തിനായി തിരഞ്ഞെടുത്ത വേദി അദിതിയുടെ കുടുംബത്തിന് കാര്യമായ വൈകാരിക അടുപ്പമുള്ളതാണ്. കാരണം അവരുടെ മുത്തച്ഛന് വനപര്‍ത്തി ജില്ലയുടെ അവസാന ഭരണാധികാരിയായിരുന്നു.
Key words: Aditi Rao Hydari, Siddharth, Wedding
COMMENTS