തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന് നല്കിയ പരാതിയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമ...
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന് നല്കിയ പരാതിയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്റോമെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.
യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യഭാമ അധിക്ഷേപ പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ രാമകൃഷ്ണന്റെ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണന് പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.
Key words: Case, Kalamandalam Sathyabhama, Kerala
COMMENTS