മാനന്തവാടി : മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ കാട്ടാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവച്ചു. വെടിയേറ്റ ആന അനങ്ങാതെ നില്ക്കുന്നു. ...
മാനന്തവാടി: മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ കാട്ടാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവച്ചു. വെടിയേറ്റ ആന അനങ്ങാതെ നില്ക്കുന്നു. ആനയെ പിടികൂടുന്നതില്‍ ഇനിയുള്ള നിമിഷങ്ങള്‍ നിര്‍ണായകമാണ്.
ആനയെ പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിടാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കം തുടങ്ങിയത്.
ആദ്യം ഒരു തവണ വെടിയുതിര്‍ത്തെങ്കിലും അത് ആനയ്ക്കു കൊണ്ടോയെന്ന കാര്യത്തില്‍ സംശയമുയര്‍ന്നു. ഇതോടെ ദൗത്യ സംഘം രണ്ടാമതും വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ വെടി കൃത്യമായി ആനയുടെ പിന്നില്‍ കൊണ്ടു.
Key words: Wild Tusker, Manathavady, Sedation
COMMENTS