White house on attack against Indian students
വാഷിങ്ടണ്‍: യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതികരണവുമായി ഭരണകൂടം. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡനും ഭരണകൂടവും ഇതിനെതിരെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മതം, വര്‍ഗം, ജെന്‍ഡര്‍ തുടങ്ങി എന്തിന്റെ പേരിലാണെങ്കിലും ഇത്തരം അതിക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും മാധ്യമങ്ങളോട് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കി.
ഇതിനെതിരെ പ്രാദേശിക തലത്തില്‍ കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസില്‍ ഒരു മാസത്തിനിനിടെ വിവിധ സാഹചര്യങ്ങളിലായി അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
Keywords: US, Attack, Indian students, Media
COMMENTS