Supreme court about Kerala borrowing limit case
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കേരളവും തമ്മില്‍ സൗഹാര്‍ദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം. വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഇതോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യസെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് നിര്‍ദ്ദേശിച്ച കോടതി ഉച്ചയ്ക്ക് രണ്ടു മണിക്കിക്ക് രണ്ടു വിഭാഗവും നിലപാട് അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതിനുശേഷം വിഷയത്തില്‍ ഇടപെടുമെന്നും കോടതി അറിയിച്ചു.
Keywords: Supreme court, Kerala, Central government
COMMENTS