Sonia Gandhi wrote a letter to Raebareli voters
ന്യൂഡല്‍ഹി: റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിനു പിന്നാലെയാണ് സോണിയ തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഇതുവരെ തനിക്ക് നല്കിയ സ്നേഹത്തിന് നന്ദി പ്രകാശിപ്പിച്ച് കത്തെഴുതിയത്.
ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒപ്പം നിന്നുവെന്നും തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ്ബറേലിയിലെ വോട്ടര്‍മാരാണെന്നും സോണിയ കുറിച്ചു.
ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തുടര്‍ന്നും തന്റെ കുടുംബത്തോട് മണ്ഡലത്തിന്റെ സ്നേഹം തുടരുമെന്ന് അറിയാമെന്നും കുറിച്ചു. അതേസമയം സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്.
Keywords: Sonia Gandhi, Raebareli, Letter, Voters
COMMENTS