കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും സി.എം.ആര്.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷ...
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും സി.എം.ആര്.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ഉടന്‍ ആരംഭിച്ചേക്കുമെന്ന് സൂചന.
ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഒഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം.
കമ്പനീസ് ആക്ട് 212 എ ആന്‍ഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ് എഫ് ഐ ഒയ്ക്ക് കൈമാറിയത്.
പൊതുതാല്പര്യാര്ത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം. ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്.ഒ.സിയും എറണാകുളം ആര്.ഒ.സിയും എക്സാലോജിക്ക് - സി.എം.ആര്.എല്‍ ഇടപാടില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.
Key words: Serious Fraud Investigation Office, Investigation, Veena Vijayan, CMRL, KSIDC
COMMENTS