ആലപ്പുഴ: ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജ് വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയ...
ആലപ്പുഴ: ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജ് വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്.
ആറുപേര്‍ക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബീവി കെ.യു, അസ്ലം വളവുപച്ച, നസീര്‍ മോന് ഖലീല്‍, ആസാദ് അമീര്‍, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. വിധിക്കുപിന്നാലെ ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ ജഡ്ജിന് അധിക സുരക്ഷനല്കിവരികയാണ്.
Key words: Ranjith Srinivasan case, Judge, Complaint
COMMENTS