ന്യൂഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമലാ സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ആദായ നികുതി നിര...
ന്യൂഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമലാ സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.
ആദായ
നികുതി നിരക്കുകളിൽ മാറ്റമില്ല എന്നതാണ് ബജറ്റിൻ്റെ ഏറ്റവും പ്രധാന സവിശേഷത.
പാർലമെന്റിന്റെ അവസാന സമ്മേളനമാണ്
നടക്കുന്നത്.
കേന്ദ്ര സർക്കാരിൻറെ നേട്ടങ്ങൾ ധനമന്ത്രി അടിവരയിട്ട് പറഞ്ഞു. മുത്തലാഖ് നിരോധനവും പാർലമെന്റിന്റെ ഇരു സഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയതും പ്രധാന നേട്ടങ്ങളായി ധന മന്ത്രി ചൂണ്ടിക്കാട്ടി.
2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
10 വർഷം കൊണ്ട് എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന മാറ്റമാണ് രാജ്യത്ത് ഉണ്ടായത്. ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും പ്രത്യേക ശ്രദ്ധ നല്കുന്ന വികസനമാണ് നടപ്പാക്കിയതെന്നും നിർമല പറഞ്ഞു.
COMMENTS