Mumbai high court dismissed actress Kangana ranaut's plea
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ തനിക്കെതിരെ നല്കിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് നല്കിയ ഹര്‍ജി തള്ളി.
മുംബൈ ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്.
കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയ സമയത്താണ് കങ്കണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അതിനാല്‍ തന്നെ ഹര്‍ജി അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്.
അതേസമയം കേസിന്റെ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാണ് നടിയുടെ നീക്കമെന്നതായിരുന്നു ജാവേദ് അക്തറിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.
Keywords: Kangana ranaut, Plea, Mumbai high court, Javed Akhtar
COMMENTS