After Prime Minister Narendra Modi introduced India's astronauts to the world, actress Lena revealed that the Malayali astronaut is her husband
കൊച്ചി : ഇന്ത്യയുടെ ഗഗനചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിനു പിന്നാലെ, മലയാളിയായ ആകാശയാത്രികന്‍ തന്റെ പ്രിയതമനാണെന്ന വെളിപ്പെടുത്തലുമായി നടി ലെന.
തന്റെ വിവാഹം കഴിഞ്ഞുവെന്നും ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ തന്റെ ഭര്‍ത്താവാണെന്നും ലെന ്ഇന്സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.
ഈ വര്‍ഷം ജനുവരി 17-നാണ് ലെനയും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായത്. പ്രശാന്ത് ബാലകൃഷ്ണനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി രഹസ്യമായി സൂക്ഷിക്കേണ്ട ബാധ്യതയുള്ളതിനാലാണ് വിവാഹ വിവരം പുറത്തുവിടാതിരുന്നതെന്നും ലെന പറഞ്ഞു.
'ഇന്ന്, 2024 ഫെബ്രുവരി 27 ന്, പ്രധാനമന്ത്രി, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രികനുള്ള വിംഗുകള്‍ സമ്മാനിച്ചു. രാജ്യത്തിനും കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണിത്. 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ വിവാഹം ചെയ്തു. പരമ്പരാഗത ചടങ്ങുകളുമായി അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഈ വാര്‍ത്ത നിങ്ങളെ അറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍'. ലെന ഇന്‍സ്റ്റയില്‍ കുറിച്ചു.
വിവാഹസാരിയില്‍ പ്രശാന്തിനൊപ്പം നില്ക്കുന്ന ചിത്രവും ഇന്ന് വിക്രം സാരാഭായി സ്പേസ് സെന്ററില്‍ പ്രശാന്തിനൊപ്പമുള്ള ചിത്രവും ലെന പങ്കുവച്ചിട്ടുണ്ട്.
വിക്രം സാരാഭായി സ്പേസ് സെന്ററില്‍ ഉച്ചയോടെ പ്രധാനമന്ത്രിയാണ് പേരുകള്‍ പ്രഖ്യാപിച്ചത്. പ്രശാന്ത് കൃഷ്ണന് നായര്‍ എന്ന് പേര് അതോടെ സോഷ്യല്‍ മീഡിയ തിരയുന്ന പ്രധാന പേരുകളിലൊന്നായി മാറുകയായിരുന്നു.
സുഖോയ് യുദ്ധ വിമാന പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കൂടിയായ പ്രശാന്ത്. പാലക്കാട് നെന്മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്.
പാലക്കാട് അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്രുകയായിരുന്നു. അവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി.
യു.എസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയിരുന്നു. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് സ്വോര്‍ഡ് ഒഫ് ഓണറും നേടിയിട്ടുണ്ട് പ്രശാന്ത്.
Summary: After Prime Minister Narendra Modi introduced India's astronauts to the world, actress Lena revealed that the Malayali astronaut is her husband. Lena revealed on Instagram that her marriage is over and her husband is Air Force Group Captain Prashant Balakrishnan Nair of the Gaganyaan astronaut team.
COMMENTS