തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. 26 നാണ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് നാല് തിങ്കളാഴ്ചയാണ് എസ്.എസ്.എല്‍.സി ...
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. 26 നാണ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് നാല് തിങ്കളാഴ്ചയാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുക. റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളും മാര്‍ച്ച് നാല് മുതലാകും ആരംഭിക്കുക.
2,017 പരീക്ഷ കേന്ദ്രങ്ങളിലായി 4,14,159 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,41,213 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. പരീക്ഷാകേന്ദ്രങ്ങളില്‍ ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇന്‍വിജിലേറ്റര്‍മാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 52 സിംഗിള്‍ വാല്വേഷന് ക്യാമ്പും 25 ഡബിള്‍ വാല്വേഷന് ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യനിര്‍ണയം നടക്കുമെന്നാണ് സൂചന.
COMMENTS