ന്യൂഡല്‍ഹി: അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ ഓഫീസില്‍ തിങ്കളാഴ്ച ...
ന്യൂഡല്‍ഹി: അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
വിദേശനാണ്യ വിനിമയച്ചട്ടവുമായി (ഫെമ) ബന്ധപ്പെട്ട കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ചോദ്യത്തിന് കോഴ ആരോപണ കേസില്‍ സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മഹുവ മറുപടി നല്കിയ അതേദിവസമാണ് ഇഡിയും നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതികരണം പരിശോധിച്ച് വരികയാണെന്നും അതിന് ശേഷം അഴിമതി വിരുദ്ധ ഓംബുഡ്സ്മാന് ലോക്പാലിന് റിപ്പോര്‍ട്ട് അയയ്ക്കുമെന്നും അത് ഏജന്‍സിക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മഹുവയെ അയോഗ്യയാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായി ചോദ്യം ചോദിക്കാന്‍ മഹുവ വ്യവസായിയായ ദര്ശന് ഹിരാനന്ദാനിയില്‍നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
COMMENTS