വയനാട്: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടക്കുന്ന ഹര്‍ത്താലില്‍ പ്രതിഷേധം അക്രമസാക്തമായി. നാട്ടുകാര്‍ എംഎല്‍എമാര്‍ക്കു നേരേ...
വയനാട്: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടക്കുന്ന ഹര്‍ത്താലില്‍ പ്രതിഷേധം അക്രമസാക്തമായി. നാട്ടുകാര്‍ എംഎല്‍എമാര്‍ക്കു നേരേ കുപ്പിയെറിഞ്ഞു. പോലീസ് ജീപ്പ് തടഞ്ഞു. കല്ലേറ് രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരുക്കേറ്റു. അതേസമയം, ലാത്തിച്ചാര്‍ജ് നടത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. പുല്പള്ളിയില് സംഘര്‍ഷത്തിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും ആണ് നിരോധനാജ്ഞ.
അതേസമയം, മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും. 5 ലക്ഷം രൂപ ഇന്ന് കൈമാറും. ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്നും വാഗ്ദാനം. മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.
Key words: Conflict, Wayanad, Pulpalli, 144
COMMENTS