കോട്ടയം : റബ്ബറിന് വില സ്ഥിരതാ പദ്ധതിയില്‍ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍...
കോട്ടയം: റബ്ബറിന് വില സ്ഥിരതാ പദ്ധതിയില്‍ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ലോക്സഭാ തിരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയില്‍ 10 രൂപയുടെ മാത്രം വര്‍ദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
സത്യത്തില്‍ ഈ നടപടി റബ്ബര്‍ കര്‍ഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. റബ്ബര്‍ കര്‍ഷക മേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ പ്രഖ്യാപനം . റബ്ബര്‍ കര്‍ഷകരെല്ലാം ബൂര്‍ഷ്വാകളാണെന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
Key words: Kerala Budget, KN Balagopal, PC George, Rubber Farmers
COMMENTS