ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍ക്ക് വിരാമം. സര്‍ക്കാരുണ്ടാക്കാന്‍ ചംപായി സോറിനെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇന്നലെ രാത്രി 11 ഓടെയാണ് ഗ...
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍ക്ക് വിരാമം. സര്‍ക്കാരുണ്ടാക്കാന്‍ ചംപായി സോറിനെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇന്നലെ രാത്രി 11 ഓടെയാണ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ചംപായ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. മുഖ്യമന്ത്രിയായുള്ള ചംപായ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയ്ക്കണം.
സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്കാന് വൈകുന്നതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി ഉണ്ടായത്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് എത്തിയെങ്കിലും പോകാനായില്ല.
അതിനിടെ മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞദിവസം രാത്രിയാണ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.
COMMENTS