തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ എതിര്‍പ്പുമായി...
തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ എതിര്‍പ്പുമായി കാത്തലിക് ഫിഷര്‍മെന്‍സ് യൂണിയന്.
കടലില്‍ പോകുന്ന വ്യക്തിയെ കാണാതായാല്‍ ആധാര്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് യൂണിയന് പറയുന്നത്. മാത്രമല്ല, മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന കുറ്റപ്പെടുത്തലും യൂണിയന് നടത്തി.
സുനാമിക്കും ഓഖിക്കും ശേഷം സമാഹരിച്ച തുക കൊണ്ട് തൊഴിലാളികള്‍ക്ക് ഒരു പ്രയോജനം ലഭിച്ചില്ലെന്നും കടല്‍ അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക നിയമസഭ രൂപീകരിക്കണമെന്നും ആവശ്യം ശക്തമാണ്.
മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫിഷര്‍മെന്‍സ് യൂണിയന് ആവശ്യപ്പെട്ടു.
Key words: SajiCheriyan, Minister, Catholic Fishermen's Union,
COMMENTS