Arvind Kejriwal government wins trust vote in Delhi assembly
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇഡി വീണ്ടും സമന്‍സ് അയച്ചതിനു പിന്നാലെ നിയമസഭയില്‍ നാടകീയ നീക്കങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്. ഇതില്‍ 52 എംഎല്‍എമാരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തു. ആരും കൂറുമാറിയതുമില്ല.
മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇ.ഡി ആറാമതും സമന്‍സ് അയച്ചിരുന്നു. നേരത്തെ അഞ്ച് നോട്ടീസുകള്‍ അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇ.ഡി ഡല്‍ഹി റൗസ് അവന്യു കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കോടതിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത കെജരിവാള്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ തടസമുണ്ടെന്നും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നും കോടതിയെ അറിയിച്ചു.
ഇതേതുടര്‍ന്ന് അടുത്തമാസം പതിനാറിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇതോടെ ഇ.ഡിയുടെ ആറാമത്തെ സമന്‍സും കെജരിവാള്‍ നിരാകരിക്കാനാണ് സാധ്യത. തിങ്കളാഴ്ച ഹാജരാകാനാണ് കെജരിവാളിന് ഇ.ഡിയുടെ ആറാമത്തെ സമന്‍സ്.
Keywords: Arvind Kejriwal government, Assembly, Trust vote
COMMENTS