Final year students of Amrita Agriculture College introduced the Plantix App to farmers in Siruvanthai Panchayat as part of Rural Agriculture
കോയമ്പത്തൂര്‍ : ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തില്‍ അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ പ്ലാന്റിക്സ് ആപ്പ് കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.
വിളകളുടെ പ്രശ്നങ്ങള്‍ കണ്ടുപിടിക്കുന്നതിനും അവ പരിചരിക്കുന്നതിനും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കൃഷിയെകുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്നതിനും കര്‍ഷകരെ സഹായിക്കുന്നതാണ് പ്ലാന്റിക്സ്.
കാര്‍ഷിക അനുഭവം മെച്ചപ്പെടുത്താനും കാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇത് സഹായിക്കുന്നു. ഈ ആപ്പ് ഉപയോഗിക്കുന്നതുകൊണ്ട് കൃഷിയിടത്തിലേക്ക് ഒരു പ്രൊഫഷണല്‍ വിദഗ്ദ്ധനെ വിളിക്കേണ്ടതില്ല. സൗജന്യ ആപ്പ് ആയതുകൊണ്ട് ഇത് സാധാരണക്കാരായ കര്‍ഷകര്‍ക്കും ഉപയോഗിക്കാം.
കോളേജ് ഡീന്‍ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ അബര്‍ണ, അലീന, ദേവി, ഗോകുല്‍, കാവ്യ, നന്ദന, സമിക്ഷ, അഭിരാമി, ആര്‍ദ്ര, ആതിര, ഹരി, കാശ്മീര, മരിയ, നമിത, രേഷ്മന് എന്നിവരാണ് ക്ലാസ്സ് നയിച്ചത്.
Summary: Final year students of Amrita Agriculture College introduced the Plantix App to farmers in Sirukulanthai Panchayat as part of Rural Agriculture Experience Fair.
COMMENTS