Temperature rises in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നു. തുലാവര്‍ഷം കഴിഞ്ഞതോടെയാണ് സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചത്. തുലാവര്‍ഷത്തിനു പിന്നാലെ മഴ ലഭിക്കാത്തതാണ് ഇതിനു കാരണമായി കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്.
അതേസമയം കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36.2 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ താപനില. വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്.
Keywords: Temperature, Kerala, Thiruvananthapuram
COMMENTS