തൃശൂര്‍ : പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം ഒരു മണിക്കൂര്‍ നേരത്തെയാക്കുമെന്ന് അറിയിച്ചു. മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി 2...
തൃശൂര്‍ : പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം ഒരു മണിക്കൂര്‍ നേരത്തെയാക്കുമെന്ന് അറിയിച്ചു. മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി 2 മണിക്ക് പ്രധാനമന്ത്രി കുട്ടനെല്ലൂല് എത്തും. തുടര്‍ന്ന് കലക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിച്ചതിനു ശേഷം തൃശൂരിലേയ്ക്ക് പുറപ്പെടും.
തൃശ്ശൂര്‍ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപം ബിജെപി നേതൃത്വം അദ്ദേഹത്തെ സ്വീകരിക്കും.
തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ റോഡ് ഷോ നടക്കും. ഹോസ്പ്പിറ്റല്‍ ജംഗ്ഷന്, തെക്കേ ഗോപുര നട , മണികണ്ഠനാല്‍, നടുവിലില്‍, നായ്ക്കനാല്‍ വഴി വടക്കുന്നാഥ തിരുമുറ്റത്തെ വേദിയിലെത്തും.
വേദിയില്‍ പ്രധാനമന്ത്രിക്ക് സ്വീകരണം നല്‍കും. ബിജെപി നേതാക്കളും ക്ഷണിക്കപ്പെട്ട പൗരമുഖ്യരും പങ്കെടുക്കും. തുടര്‍ന്ന് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. 4.30 ഓടെ സമ്മേളനം സമാപിക്കും. അതിനു ശേഷം കുട്ടനെല്ലൂരില്‍ വന്ന് നെടുമ്പാശ്ശേരിയിലേയ്ക്കു മടങ്ങും.
Key words: Modi, Thrissur, Visit
COMMENTS