തിരുവനന്തപുരം: കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയില്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന...
തിരുവനന്തപുരം: കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയില്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്.
ഇം എം എസ് നേതൃപൂജകളില്‍ വിശ്വസിച്ചിരുന്നില്ലെന്നും സ്വന്തം തെറ്റുകള്‍ അംഗീകരിക്കാന്‍ മനസുണ്ടായിരുന്നെന്നുമുള്ള എം ടിയുടെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള കുന്തമുനയാണെന്നും ഇ പി പറഞ്ഞു.
'സോവിയറ്റ് റഷ്യയുടെ രാഷ്ട്രീയം നേരത്തെ തന്നെ പാര്‍ട്ടി വിലയിരുത്തിയതാണ്, ആ സാഹചര്യങ്ങളുമായി കേരളത്തിന് ബന്ധമില്ല.
പിണറായിയോട് ജനങ്ങള്‍ക്കുള്ളത് വീരാരാധനയാണ്. പലര്‍ക്കും എന്നപോലെ തന്നെ പിണറായി മഹാനാണ്.
അയ്യന്‍കാളി, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്, എ കെ ജി, ഇ എം എസ്, മഹാത്മാഗാന്ധി എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ വച്ച് ആരാധിക്കാറുണ്ട്. ഇതുപോലെയാണ് പിണറായിയോടുള്ള ബഹുമാനവുമെന്ന് ഇ.പി വ്യക്തമാക്കി.
Key words: Pinarayi Vijayan, EP Jayarajan, MT Vasudevan
COMMENTS