തിരുവനന്തപുരം: പിസി ജോര്‍ജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഇതോടെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പിസി ജോര്‍ജിന്റെ വരവോടെ ബിജെപി ന്യൂനപ...
തിരുവനന്തപുരം: പിസി ജോര്‍ജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഇതോടെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പിസി ജോര്‍ജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പിസി ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
പി.സി.ജോർജിനൊപ്പം മകൻ ഷോൺ ജോർജും ചേർന്നതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം.
Key words: PC George, Janapaksham, BJP
COMMENTS