Minister Saji Cheriyan on Bishop controversy
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നതായി മന്ത്രി സജി ചെറിയാന്. തന്റെ പരാമര്‍ശങ്ങളില്‍ വന്ന വീഞ്ഞും കേക്കും എന്ന ഭാഗം പ്രയാസമായി തോന്നിയതായി പുരോഹിതന്മാര് സൂചിപ്പിച്ച നിലയ്ക്ക് താന്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നു പറഞ്ഞ മന്ത്രി കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല താന്‍ പറഞ്ഞതെന്നും അതേസമയം മണിപ്പൂര്‍ പ്രശ്നത്തില്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും പറഞ്ഞു.
മന്ത്രി സജി ചെറിയാന് നടത്തിയ പ്രസ്താവന പിന്‍വലിക്കും വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ വ്യക്തമാക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ മലക്കംമറിച്ചില്‍.
Keywords: Minister Saji Cheriyan, Bishop controversy, Reply, KCBC
COMMENTS