KCBC against minister Saji Cheriyan's remark
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന് നടത്തിയ പ്രസ്താവന പിന്‍വലിക്കും വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി. കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ രംഗത്തെത്തിയത്.
മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന വേദനിപ്പിച്ചുവെന്നും അതിനാല്‍ കെ.സി.ബി.സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുവരെ സര്‍ക്കാരുമായി സഹകരിച്ചുള്ള പരിപാടികളില്‍ നിന്നും പൊതുസമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Keywords: KCBC, Minister Saji Cheriyan, Government, Remark
COMMENTS