Karnataka government complied all the election promises
ബംഗളൂരു: ഇലക്ഷന് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി കര്‍ണാടക സര്‍ക്കാര്‍. അഞ്ചാമത്തെ ജനക്ഷേമപദ്ധതിയായ തൊഴില്‍രഹിതരായ യുവാക്കള്‍ക്കുള്ള വേതന പദ്ധതിയായ യുവനിധിയും കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കി.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്കുള്ള വേതനമാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് നിര്‍വഹിച്ചു. തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയുമാണ് പദ്ധതിയിലൂടെ നല്‍കുന്നത്.
പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം 250 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി ആറു മാസം പിന്നിട്ടവര്‍ക്കാണ് ആനുകൂലം ലഭിക്കുന്നത്. ആനുകൂല്യത്തിനിടെ ജോലി ലഭിക്കുകയോ ഉന്നത പഠനത്തിനു ചേരുകയോ ചെയ്യുകയാണെങ്കില്‍ ഇത് നിലയ്ക്കുകയും ചെയ്യും.
Keywords: Karnataka government, election promise, Yuvanidhi
COMMENTS