High court about case against Veena Vijayan
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി. അതേസമയം ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു.
തുടര്‍ന്ന് വിശദീകരണം നല്കാന് കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. ഇതോടെ കേസ് വീണ്ടും ഫെബ്രുവരി 12 ന് പരിഗണിക്കും. വിഷയത്തില്‍ അഡ്വ.ഷോണ്‍ ജോര്‍ജ് നല്കിയ ഉപഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഇതില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തന്നെ വേണമെന്നും കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവരില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം എസ്.എഫ്.ഐ.ഒ അന്വേഷണത്തെ സി.എം.ആര്.എലും കെ.എസ്.ഐ.ഡി.സിയും ശക്തമായി എതിര്‍ത്തു.
Keywords: High court, Veena Vijayan, SFIO, Central government
COMMENTS