High court about case against Veena Vijayan
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തത തേടി ഹൈക്കോടതി. വീണയുടെ കമ്പനിയായ എക്സാലോജിക്കും സി.എം.ആര്.എല്‍ കമ്പനിയും തമ്മില്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നുള്ള വിഷയത്തിലാണ് നടപടി.
വിഷയത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് നടപടി.
അതേസമയം വിഷയത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍ വ്യക്തമാക്കി. മറ്റുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നല്കിയുമില്ല. ഇതേതുടര്‍ന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
Keywords: High court, Veena Vijayan, Central government
COMMENTS