ന്യൂഡല്‍ഹി: അന്ധവിശ്വാസം ഹരിദ്വാറില്‍ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. അത്ഭുത രോഗശാന്തിക്കായി കാന്‍സര്‍ ബാധിച്ച മകനെ മാതാപിതാക്കള്‍ ആവര്‍ത്തി...
ന്യൂഡല്‍ഹി: അന്ധവിശ്വാസം ഹരിദ്വാറില്‍ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. അത്ഭുത രോഗശാന്തിക്കായി കാന്‍സര്‍ ബാധിച്ച മകനെ മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ഗംഗയില്‍ മുക്കിയതോടെയാണ് കുട്ടി മരിച്ചത്.
മാരകരോഗബാധിതനായ കുട്ടിയുടെ മാതാപിതാക്കള്‍, 'അത്ഭുത ചികിത്സ' പ്രതീക്ഷിച്ച് ഗംഗയില്‍ വീണ്ടും വീണ്ടും മുക്കുകയായിരുന്നു. ഹരിദ്വാറിലെ ഹര് കി പൗരിയിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് 5 വയസ്സുള്ള കുട്ടിയുമായി ഹര് കി പൗരിയില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു. കുട്ടിയുടെ രോഗം ഭേദമാകാന്‍ അമ്മ കുട്ടിയെ വെള്ളത്തില്‍ തുടര്‍ച്ചയായി മുക്കുകയായിരുന്നു.
വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
COMMENTS