കൊച്ചി: എം ടിയുടെ വിമര്‍ശനം ഏറ്റുപിടിച്ച് സാഹിത്യകാരന്മാര് ഷോ കാണിക്കുന്നുവെന്ന് വിമര്‍ശിച്ച് ജി. സുധാകരന്. ഭരണം കൊണ്ടുമാത്രം ഒരു ജനകീയ പ...
കൊച്ചി: എം ടിയുടെ വിമര്‍ശനം ഏറ്റുപിടിച്ച് സാഹിത്യകാരന്മാര് ഷോ കാണിക്കുന്നുവെന്ന് വിമര്‍ശിച്ച് ജി. സുധാകരന്. ഭരണം കൊണ്ടുമാത്രം ഒരു ജനകീയ പ്രശ്നവും തീരില്ല. ഇത് മാര്‍ക്സിസമാണ്. അത് പഠിച്ചവര്‍ക്ക് അറിയാം.
മാര്‍ക്സിസം പഠിക്കാതെ മാക്സിസ്റ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് വായിച്ചുപഠിക്കണം. ഇത് പറയാന്‍ എം ടി വാസുദേവന്‍നായര്‍ വരേണ്ടകാര്യമില്ല.
ഞങ്ങളൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ 60 വര്‍ഷമായി ഇത് പറയുന്നുണ്ട്. അത് അച്ചടക്കലംഘനമല്ലപാര്ട്ടിയുടെ നയമാണ്.
എം ടി പറഞ്ഞപ്പോള്‍ കേരളത്തിലെ സാഹിത്യകാരമാര്ക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എം.ടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണ്. എം ടി പറഞ്ഞത് സര്‍ക്കാറിനോടല്ല, ജനങ്ങളോടാണ്. കേരളത്തില്‍ ആറ്റംബോംബ് വീണുവെന്ന രീതിയില്‍ ചര്‍ച്ചചെയ്യുന്നത് അപക്വമാണെന്നും ജി സുധാകരന് പറഞ്ഞു.
COMMENTS