ന്യൂഡല്‍ഹി : മതത്തെ മുതലെടുക്കാന്‍ താന്‍ ശ്രമിക്കാറില്ലെന്നും എന്നാല്‍ മതത്തിന്റെ തത്വങ്ങളില്‍ ജീവിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് രാ...
ന്യൂഡല്‍ഹി : മതത്തെ മുതലെടുക്കാന്‍ താന്‍ ശ്രമിക്കാറില്ലെന്നും എന്നാല്‍ മതത്തിന്റെ തത്വങ്ങളില്‍ ജീവിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി. യഥാര്‍ഥ വിശ്വാസികള്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഈ മാസം 22ന് അയോധ്യയില്‍ നടക്കുന്ന ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അസമില്‍ മൂന്നാം ദിന ഭാരത് ജോഡോ പര്യടനം ലഖിംപൂര്‍ ജില്ലയിലെ ബോഗി നദിയില്‍ നിന്നാണ് ആരംഭിച്ചത്. യാത്ര ഇന്ന് അരുണാചല്‍ പ്രദേശിലേക്ക് കടക്കും.
അതേസമയം അസമിലെ വടക്കന്‍ ലഖിംപൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി 'ഭാരത് ജോഡോ ന്യായ് യാത്ര' വാഹനങ്ങള്‍ അക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
COMMENTS