Case against actress Nayanthara
ചെന്നൈ: നടി നയന്‍താര അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. നയന്‍താര നായികയായ തമിഴ് സിനിമ `അന്നപൂരണി ദ ഗോഡസ് ഓഫ് ഫുഡ്' ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയിലാണ് കേസ്.
സംവിധായകന് നിലേഷ് കൃഷ്ണ, നായകന് ജയ്, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമ ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കാട്ടി രമേഷ് സോളങ്കി മുംബൈയിലെ എല്‍.ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് കേസ്.
Keywords: Police, Case, Actress Nayanthara
COMMENTS