ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ(31) ആണ് മരിച്ച...
ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ(31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ വനിതാശിശു ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടന്നത്.
ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.
Key words: Alappuzha, Lady Death, Cessation of Childbirth
COMMENTS