Young doctor Shahana killed self after friend demanded huge dowry for marriage
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണത്തില്‍ ആരോപണവുമായി കുടുംബം രംഗത്ത്. സ്ത്രീധനം കാരണം വിവാഹം മുടങ്ങിയതാണ് ഡോ.ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ഉറപ്പിച്ചു പറയുകയാണ് കുടുംബം.
സുഹൃത്തായ ഡോക്ടറുമായി ഷഹനയുടെ വിവാഹം ഉറപ്പിച്ചിരുന്നെന്നും എന്നാല്‍ അവര്‍ ഭീമമായ സ്ത്രീധനം ചോദിച്ചതിനാല്‍ മുടങ്ങുകയായിരുന്നെന്നും ഇതുകാരണം ഷഹനയ്ക്ക് ഡിപ്രഷന് ഉള്‍പ്പടെ വന്നിരുന്നതായും സഹോദരന് പറയുന്നു.
സ്ത്രീധനമായി വരന്റെ പിതാവ് ചോദിച്ചത് 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ കാറുമാണെന്നും എന്നാല്‍ തങ്ങള്‍ 50 പവനും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും സഹോദരന് പറയുന്നു.
ഷഹനയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലും സാമ്പത്തിക തര്‍ക്കങ്ങള്‍ തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്. അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചാണ് ഷഹന ജീവനൊടുക്കിയതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Keywords: Shahana, Suicide, Dowry, Marriage
COMMENTS