കൊച്ചി : പ്രധാന മന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബി.ജെ.പി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 'സ്നേഹയാത്ര' ...
കൊച്ചി : പ്രധാന മന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബി.ജെ.പി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 'സ്നേഹയാത്ര' തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹ യാത്രയിലൂടെ ബി.ജെ.പിയുടെ ലക്ഷ്യം.
കൊച്ചിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെക്കണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് സ്നേഹയാത്രക്ക് ആരംഭം കുറിച്ചത്.
രാവിലെ എട്ടു മണിയോടെയാണ് കെ സുരേന്ദ്രന് എറണാകുളം കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലെത്തി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെക്കണ്ടത്.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ആലഞ്ചേരി പിതാവിന് കൈമാറിയെന്നും അദ്ദേഹം സ്നേഹത്തോടെ അത് സ്വീകരിച്ചെന്നും കെ സുരേന്ദ്രന് പറഞ്ഞു. സ്നേഹ യാത്രയില്‍ രാഷ്ട്രീയമില്ല. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ ഇഷ്ട്ടം ബി.ജെ.പിയോടാണെന്നും അദ്ദേഹം പറഞ്ഞു.
COMMENTS